സംസ്ഥാനത്ത് പിജി ഡോക്ടർമാർ സമരം തുടരുന്നു; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു . 12 മണിക്കൂർ ആണ് സമരം. കൊവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. അതേസമയം പിജി വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള ഡ്യൂട്ടിയിൽ ആൾക്ഷാമം ഉള്ളതിനാല്‍ ആശുപത്രിയിൽ പ്രതിസന്ധി നേരിടുന്നു.

സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് സമരത്തിന് പ്രധാന കാരണം. സ്റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തതും സീറ്റിന്‍റെ കാര്യത്തിലും പ്രതിഷേധം ഉണ്ട്. സമവായം ആയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനാണ് തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടർമാർ നടത്തിയ ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു.