ഇന്ധനവില ഇന്നും കൂട്ടി ; ജില്ലകളില്‍ പ്രീമിയം പെട്രോള്‍ വില 100 കടന്നു

Monday, June 7, 2021

 

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി.   പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമായി. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്.  37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്.

അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും പ്രീമിയം പെട്രോള്‍ വില 100 കടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോള്‍ വില 100 രൂപ 24 പൈസയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലും  പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നു.