പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടും; ലിറ്ററിന് ഒരു രൂപ അധിക സെസ്

രാജ്യത്ത് ഇന്ധനവില വീണ്ടും കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തിയതോടെയാണ് വില വര്‍ധനവ് ഉണ്ടാവുക. സ്വർണവിലയിലും വർധനവുണ്ടാകും. സ്വർണത്തിന്‍റെയും രത്നത്തിന്‍റെയും കസ്റ്റംസ് തീരുവ 10 ആയിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി.

കഴിഞ്ഞ കുറച്ചgനാളുകളായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിൽക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാരന് ഭാരമായി ഇന്ധന വില വീണ്ടും കൂട്ടുന്നത്. നിലവിൽ 70.51 രൂപയാണ് ഡൽഹിയിൽ പെട്രോൾ വില. മുംബൈയിൽ 76.15 രൂപയും. ഡീസലിന് ഡെൽഹിയിൽ 64.33 രൂപയും, മുംബൈയിൽ 67.96 രൂപയുമാണ്.

നിലവിൽ 17.98 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി, വാറ്റ് 14.98 രൂപയും. ലിറ്ററിന് 13.83 രൂപയാണ് ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി, 9.47 രൂപയാണ് വാറ്റ്.

fuel price
Comments (0)
Add Comment