അഞ്ചാം ദിവസവും ഉയർന്ന് ഇന്ധനവില ; ലിറ്ററിന് 90 കടന്നു ; വലഞ്ഞ് ജനം

Jaihind News Bureau
Friday, February 12, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത്  പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.  കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂട്ടുന്നത്.  83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.