സംസ്ഥാനത്ത് ഷോപ്പിങ് മാളുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി

Jaihind Webdesk
Saturday, August 7, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ഒൻപത് മണി വരെ വരെ പ്രവർത്തിക്കാനാണ് അനുമതി . കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.