പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ തീപിടുത്തം; തീ കെടുത്തി; ആളപായമില്ല

മലപ്പുറം പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടുത്തം. രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ജനറേറ്റർ റൂമിലാണ് തീ കണ്ടത്. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സിന്‍റെ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. രോഗികളെ മാറ്റി. ആർക്കും പരിക്കില്ല. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചില ഇരു ചക്രവാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്.

https://youtu.be/FEpaLvVpoU4

Perinthalmanna Hospital Fire
Comments (0)
Add Comment