പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ തീപിടുത്തം; തീ കെടുത്തി; ആളപായമില്ല

Jaihind Webdesk
Friday, February 22, 2019

മലപ്പുറം പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടുത്തം. രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ജനറേറ്റർ റൂമിലാണ് തീ കണ്ടത്. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സിന്‍റെ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. രോഗികളെ മാറ്റി. ആർക്കും പരിക്കില്ല. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചില ഇരു ചക്രവാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്.[yop_poll id=2]