യാഗം നടത്തിയാൽ കൊവിഡിനെ പ്രതിരോധിക്കാം ; വിചിത്രവാദവുമായി  ബി.ജെ.പി മന്ത്രി

 

ഭോപ്പാൽ: യാഗം നടത്തിയാൽ കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന വിചിത്രവാദവുമായി  ബി.ജെ.പി മന്ത്രി. മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജനങ്ങൾ നാല് ദിവസം ‘യാഗ ചികിത്സ’ നടത്തണമെന്നാണ് മന്ത്രിയുടെ നിർദേശം. പഴയകാലങ്ങളിൽ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാൻ പൂർവികർ യാഗം ചെയ്യാറുണ്ടെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം.

‘പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകർവ്യാധികളിൽനിന്ന് രക്ഷ നേടാനായി പഴയ കാലങ്ങളിൽ നമ്മുടെ പൂർവികർ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവർക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാൻ പോലും സാധിക്കില്ല.’- ഉഷ താക്കൂർ പറഞ്ഞു.

Comments (0)
Add Comment