പെഗാസസ് ഫോണ്‍ ചോർത്തല്‍: സുപ്രീം കോടതി നിരീക്ഷണത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി

 

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അന്നഷണത്തിന് വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കും.  അതേസമയം കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ധര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാന്‍ തയാറായില്ലെന്നും അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടിവരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മൂന്നുനാലു ദിവസത്തിനുള്ളില്‍ ഉത്തരവ് ഉണ്ടാകുമെന്നാണ് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.  പെഗാസസ് ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മധ്യപ്രവത്തകരായ ശശികുമാര്‍, എന്‍ റാം, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ്, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിംഗി തുടങ്ങി നിരവധി പേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്നായിരുന്നു കോടതിക്ക് കേന്ദ്രസർക്കാർ നൽകിയ മറുപടി. കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ദേശീയ സുരക്ഷയ്ക്കായി ചില നിരീക്ഷണം വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്രം തയാറായിരുന്നില്ല.

Comments (0)
Add Comment