“ഇങ്ങനെയാണ് നമ്മള്‍ നവകേരളം സൃഷ്ടിക്കുന്നത്”; അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തെ വിമർശിച്ച് പി.സി വിഷ്ണുനാഥ്

അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാൻ‌ സർക്കാർ ശ്രമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. പരിസ്ഥിതിയെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിന്‍റെ ഇരട്ടമുഖം തുറന്നുകാട്ടിയാണ് പി.സി. വിഷ്ണുനാഥിന്‍റെ കുറിക്കുകൊള്ളുന്ന വിമർശനം. പരിസ്ഥിതിയെ സംരക്ഷിച്ച് നവകേരളം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണെന്നാണ് വിഷ്ണുനാഥ് പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം

ഇങ്ങനെയാണ് നമ്മള്‍ നവകേരളം സൃഷ്ടിക്കുന്നത്

2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രി അക്കാലത്തെ ദിവസേനയുള്ള മാധ്യമസമ്മേളനങ്ങളില്‍ നടത്തിയ ഒരു പ്രഖ്യാപനം ഇങ്ങനെയായിരുന്നു. പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല പകരം പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഇതിപ്പോള്‍ പറയാന്‍ കാരണം, അങ്ങനെ പരിസ്ഥിതിയെ സംരക്ഷിച്ച് നവകേരളം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്.

മറ്റൊരു വാര്‍ത്ത കേരള ഹൈക്കോടതിയില്‍ നിന്നാണ്

നവകേരളത്തിന്‍റെ ഭാഗമായി സംരക്ഷിച്ച് നിര്‍ത്തിയിരുന്ന ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് കളയണമെന്ന് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വന്നിരിക്കുകയാണ്. കേരള ഹൈക്കോടതി ജപ്പാന്‍റെ ഒപ്പമാണെന്ന ന്യായീകരണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം.

PC Vishnunadh
Comments (0)
Add Comment