പൂഞ്ഞാറില്‍ തോറ്റു തൊപ്പിയിട്ട് പി.സി ജോർജ്

Jaihind Webdesk
Sunday, May 2, 2021

 

കോട്ടയം : പി.സി ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍. 1 1,404 വോട്ടുകൾക്ക്  ഇടത് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് പരാജയപ്പെട്ടു. തുടർച്ചയായി 8-ാം തവണയാണ് പൂഞ്ഞാറില്‍ നിന്നും പി.സി ജോര്‍ജ് ജനവിധി തേടിയത്. എന്നാൽ കഴിഞ്ഞ 7 തവണയും തന്നോടൊപ്പം  നിന്ന പൂഞ്ഞാർ ഇത്തവണ  ജോർജ്ജിനെ കയ്യൊഴിയുകയായിരുന്നു.

വോട്ടെണ്ണലിന്‍റെ  തുടക്കം മുതല്‍  പിന്നിലായിരുന്നു പി.സി ജോര്‍ജ്. താനും ബിജെപിയും ചേര്‍ന്ന് കേരളം ഭരിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം ജോര്‍ജിന്‍റെ  പ്രതികരണം. ദൈവംതമ്പുരാന്‍ വിചാരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്നായിരുന്നു പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. എല്ലാം പ്രതീക്ഷകളെയും തെറ്റിച്ച് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു പി.സിയുടെ വിധി.