പയ്യന്നൂര്‍ ബോംബേറ് കേസ്: തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകന് അടിയന്തര പരോള്‍

Jaihind News Bureau
Thursday, January 29, 2026

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ടി.സി.വി. നന്ദകുമാറിന് പരോള്‍ അനുവദിച്ചു. അച്ഛന്റെ അസുഖം ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് ആറ് ദിവസത്തെ അടിയന്തര പരോള്‍ ജയില്‍ അധികൃതര്‍ അനുവദിച്ചത്.

ഈ കേസില്‍ നേരത്തെ പരോള്‍ ലഭിച്ച മറ്റൊരു പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ നിഷാദ് പരോള്‍ ചട്ടങ്ങള്‍ ലംഘിച്ചത് വലിയ വിവാദമായിരുന്നു. പരോളിലിറങ്ങിയ നിഷാദ്, പയ്യന്നൂരില്‍ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണനെതിരായ പാര്‍ട്ടി പ്രകടനത്തില്‍ പരസ്യമായി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. അതേസമയം നന്ദകുമാറിന് നല്‍കിയിരിക്കുന്നത് സ്വാഭാവികമായ അടിയന്തര പരോള്‍ മാത്രമാണെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.