ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി കോണ്‍ഗ്രസ് നേതാവ് പത്മകുമാരന്‍ നായര്‍ അന്തരിച്ചു

Jaihind Webdesk
Friday, April 29, 2022

ന്യൂഡൽഹി: ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി കോണ്‍ഗ്രസ് നേതാവ് പത്മകുമാരന്‍ നായര്‍ അന്തരിച്ചു.  66 വയസായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യന്‍ സെല്ലിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം രാവിലെ 9.30 മുതല്‍ ഉത്തംനഗര്‍ ഈസ്റ്റിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം രാവിലെ 11.45 ന് സുഭാഷ് നഗര്‍ ബേരിവാല ഭാഗ്‌സ് ശ്മശാനത്തില്‍ നടക്കും. പ്രസന്നയാണ് ഭാര്യ. പ്രദീഷ്, പ്രശാന്ത് എന്നിവര്‍ മക്കളാണ്.