പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; ‘ഭരണപരിഷ്കാരങ്ങള്‍’ വിലയിരുത്തും

 

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപിലെത്തും. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്.

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ അഡ്മിനിസ്ട്രേറ്റർ ഇന്നലെ രാത്രി കൊച്ചിയിലെത്തി. രാവിലെ ഹെലികോപ്റ്റർ മാർഗം ദ്വീപിലേക്ക് തിരിക്കും. നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ  പ്രത്യേക വിമാനയാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Comments (0)
Add Comment