മധുരയിൽ സിപിഎമ്മിന്‍റെ 24-ാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടാണ്. സിപിഎമ്മിന്‍റെ പാർട്ടി കോൺഗ്രസ് റിപ്പോർട്ടിൽ പാർട്ടിയുടെ തൊഴിൽ വിഭാഗത്തിൽ സ്വാധീനക്കുറവ് രൂക്ഷമാകുന്നുവെന്ന് കർശന വിലയിരുത്തലുണ്ട്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ റിപ്പോർട്ട്, തിരഞ്ഞെടുപ്പിലും സമരരംഗത്തും പാർട്ടിക്ക് പ്രതിസന്ധിയാകുമെന്ന് ഉറപ്പാണ്.
പാർട്ടിയുടെ ഈ അവസ്ഥയില്‍ പൊളിറ്റ് ബ്യൂറോയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. കേരളം ഒഴികെയുള്ള മേഖലകളിൽ പാർട്ടി ശക്തി കുറഞ്ഞിട്ടുണ്ട്. പലയിടത്തും തകർച്ച നേരിട്ടു. ബംഗാളിലും ത്രിപുരയിലും നേരത്തെ മുതലെ ഇതാണ് അവസ്ഥ. ആകെയുള്ള വളർച്ചാ നിരക്ക് ബാധിച്ച് പാർട്ടിയെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കാന്‍ കൂടുതൽ പ്രയാസപ്പെടുകയാണ് പ്രവർത്തകർ.
സമരരംഗത്ത് പുതുമയും ശക്തിയും കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ദരിദ്രരും നടത്തുന്ന സമരങ്ങൾ പരിസമാപിതിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല.. പാർട്ടിയുടെ തൊഴിലാളി സംഘടനകളിലും ശക്തിയില്ലായ്മ പ്രകടമാണ്. പ്രക്ഷോഭങ്ങൾ വെറും ചടങ്ങുകളായി മാറിയെന്നും ദേശീയ ക്യാംപെയ്നുകളിലും പാർട്ടിയുടെ സാന്നിധ്യം അപകടകരമായി കുറഞ്ഞതായും വിലയിരുത്തലുണ്ട്.
ജനപിന്തുണ നേടുന്നതിനുള്ള രാഷ്ട്രീയ-തത്വചിന്താപരമായ പ്രവർത്തനം പോരായ്മയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻ പാർട്ടി കോൺഗ്രസ് ഉന്നയിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പൊളിറ്റ് ബ്യൂറോ പരാജയപ്പെട്ടതായും രേഖയില്‍ പറയുന്നുണ്ട്.