വോട്ടെണ്ണല്‍; കൊല്ലത്ത് ഭാഗിക ഗതാഗത നിയന്ത്രണം

Jaihind Webdesk
Tuesday, June 4, 2024

EVM

 

കൊല്ലം: വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലത്ത് തങ്കശേരി സെന്‍റ് അലോഷ്യസ് സ്‌കൂളിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. അതിന്‍റെ ഭാഗമായാണ് ആല്‍ത്തറമൂട്‌-ലക്ഷ്മിനട റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.  ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് നിയന്ത്രണം.

കയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്‌സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിന്‍റെ പില്‍വശത്തെ ഗേറ്റ് വഴി ട്രിനിറ്റി മൈതാനത്തോ റ്റി ഡി റോഡിന്‍റെ സൈഡിലോ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഉദ്യാഗസ്ഥർ കൗണ്ടിംഗ് സെന്‍ററിന് എതിര്‍വശത്തുള്ള മൊബൈല്‍ പോയിന്‍റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ ഗൗണ്ടിംഗ് സെന്‍ററിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.