പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. മുപ്പത്തിയഞ്ചോളം നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ പരിഗണനക്ക് വരും. സർക്കാരിന്‍റെ ജനദ്രേഹ നയങ്ങൾ പ്രതിപക്ഷ കക്ഷികളെ കൂടെ നിർത്തി സഭയിൽ ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. ശിവ സേന എം പിമാർ ഇന്ന് മുതൽ പ്രതിപക്ഷ ചേരിയിലാണ്. സമ്മേളനം ഡിസംബര്‍ 13 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
അരുണ്‍ ജയ്‌റ്റ്ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിയും
രാവിലെ നടക്കുന്ന ആദ്യ സഖ്യകക്ഷി യോഗത്തിന് ശേഷം ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഡി.എ) നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഉണ്ടായ അധികാര തര്‍ക്കത്തെ തുടന്ന് എന്‍.ഡി.എയുടെ പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന ഈ യോഗത്തില്‍ പങ്കെടുക്കില്ല.