സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു, ജീവനോടെ കുഴിച്ചുമൂടി : പ്രതി ബിനോയിയുടെ മൊഴി

Jaihind Webdesk
Tuesday, September 7, 2021

ഇടുക്കി : പണിക്കൻകുടിയിൽ കൊല്ലപ്പെട്ട സിന്ധുവിനെ സ്വന്തം വീടിന്‍റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതി ബിനോയിയുടെ മൊഴി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ജീവനുണ്ടെന്ന് മനസിലാക്കിയതോടെ കുഴി വെട്ടി മൂടി.

കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി ഇകാര്യങ്ങൾ പൊലീസിനോട് വിവരിച്ചു. ഇന്നലെയാണ്  ബിനോയിയെ പെരിഞ്ചാംകുട്ടി വനത്തിൽ നിന്നും പൊലീസ് പിടികൂടിയത്. വർഷങ്ങളായി പ്രതിക്കൊപ്പം ഒന്നിച്ച് താമസിക്കുന്ന സിന്ധുവിനെ സംശയത്തെ തുടർന്നാണ് കൊലപെടുത്തിയതെന്നാണ് മൊഴി.