അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റാവുന്നതല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ള ബന്ധം

Wednesday, October 24, 2018

മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം.  അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റാവുന്നതല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ള ബന്ധമെന്ന് പന്തളം കൊട്ടാരം.  പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൊണ്ടുണ്ടായതല്ലെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്‍റ് ശശികുമാര വർമ്മ പറഞ്ഞു. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്‍റിലുണ്ടെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങള്‍ ഒരു ഭരണാധികരിയുടെയും അല്ലെന്നും ഭക്ത ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. മേൽകോയ്മ അധികാരം മാത്രമാണ് ദേവസ്വം ബോർഡിന് കൊടുത്തത്. ദേവസ്വം ബോർഡിന് വേണ്ട പോലെ കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടും ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടുമാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. എതാനും വർഷത്തേക്ക് ഭരണം നടത്തി പോകേണ്ടവർ അല്ല പന്തളം കൊട്ടാരത്തിൽ ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു.