പാലക്കാട് നഗരസഭയില്‍ തർക്കം ; ബിജെപി അംഗം സിപിഎമ്മിന് വോട്ട് ചെയ്ത ശേഷം തിരിച്ചെടുത്തു

Jaihind News Bureau
Monday, December 28, 2020

 

പാലക്കാട് : നഗരസഭയില്‍ വോട്ടെടുപ്പിനിടെ ബഹളം. ബിജെപി അംഗം വി.നടേശന്‍ വോട്ട് ചെയ്തത് തിരിച്ചെടുത്തതാണ് തര്‍ക്കത്തിന് വഴിവെച്ചത്.  യുഡിഎഫ്, സിപിഎം അംഗങ്ങള്‍ നീക്കം തടഞ്ഞു. ഇടതുപക്ഷ അംഗത്തിനാണ് നടേശന്‍ വോട്ട് രേഖപ്പെടുത്തിയത്. മറ്റൊരു അംഗം അബദ്ധം ചൂണ്ടി കാണിച്ചപ്പോൾ ബോക്സിൽ ഇട്ട ശേഷം തിരിച്ചെടുത്തത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു.