പാലക്കാട് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചു എട്ട് മരണം

Jaihind Webdesk
Sunday, June 9, 2019

പാലക്കാട്: പാലക്കാട് തണ്ണിശേരിയിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, ഫറൂഖ്, ഉമ്മർ, സുബൈർ എന്നിവർ മരിച്ചു. ആംബുലൻസ് ഡ്രൈവർ സുധീർ, ഷാഫി എന്നിവരും മരിച്ചു.

മരിച്ച ആറുപേർ ആംബുലൻസിൽ ഉണ്ടായിരുന്നവരാണെന്നാണ് റിപ്പോർട്ട്. നെല്ലിയാമ്പതിയിൽനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. നെല്ലിയാമ്പതിയിൽ ടൂർ വന്ന സംഘം അപകടത്തിൽപ്പെട്ടിരുന്നു. ഇവരെയുകൊണ്ടുവന്ന ആംബുലൻസാണ് തണ്ണിശേരിയിൽവെച്ച് വീണ്ടും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.

അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.