പാക് പങ്ക് വ്യക്തം; പഹല്‍ഗാമിലെ നിഷ്ഠുര ആക്രമണത്തിന് മറുപടി നല്‍കി – വിക്രം മിശ്രി

Jaihind News Bureau
Wednesday, May 7, 2025

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. പാക് ഭീകരാക്രമണങ്ങളുടെ വിഡിയോ പ്രദര്‍ശിപ്പിച്ചാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പഹല്‍ഗാമില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമെന്നും ഇതുവരെ നടന്നതില്‍ നിഷ്ഠൂരമായ ആക്രമണമാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഉണ്ടായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മതസ്പര്‍ധ വളര്‍ത്താനും പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നും പഹല്‍ഗാം ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആക്രമിച്ചത് പാക് ഭീകരരെയാണ്. TRF നെക്കുരിച്ച് യുഎന്നിന് വിവരം നല്‍കിയിരുന്നു. പഹല്‍ഗാമിലെ നിഷ്ഠൂര ആക്രമണത്തിന് മറുപടി നല്‍കി. ആഗോളഭീകരരുടെ ആശ്രയസ്ഥാനം പാകിസ്ഥാനാണ് എന്നും അദ്ദേഹം പറഞ്ഞു.

2008 ന് ശേഷമുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണ് നടന്നത്. റസിസ്റ്റന്റ് ഫ്രണ്ട് ലഷ്‌കറെ തയിബയുടെ ഘടകം. പഹല്‍ഗാമിന് ആനുപാതികമായ മറുപടി മാത്രമാണ് ഇന്ത്യ നല്‍കിയത്. യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും ഇന്ത്യ ചെയ്തിട്ടില്ല. പാകിസ്ഥാനിലേക്ക് ഭീകരരുടെ സന്ദേശങ്ങള്‍ക്ക് തെളിവുണ്ടെന്നും ഇതിലൂടെ പാകിസ്ഥാന്‍ പങ്ക് വ്യക്തമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചു.