കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു.
തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പെൺകുട്ടി താമസിക്കുന്ന പ്രദേശത്ത് പോകരുതെന്നുമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. തലശ്ശേരി രണ്ടാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കേസില്‍ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ചയാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇടയാക്കിയതെന്നും സി.പി.എം – ബി.ജെ.പി ഒത്തുകളിയാണ് വെളിപ്പെടുത്തുന്നതുമെന്നും വിമർശനം.
ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും തുല്യമായ തുകക്ക് രണ്ട് 1 ആളുകളുടെ ജാമ്യത്തിലുമാണ് പത്മരാജന് ജാമ്യം അനുവദിച്ചത്. പത്മരാജന്‍റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. . പോക്സോ വകുപ്പുകൾ കുറ്റപത്രത്തിൽ ഇല്ലാത്തതിനാലും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാലും ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതി ഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു.
രണ്ടു മാസം മുമ്പാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പത്മരാജനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പോക്സോ കേസിലാണ് തെളിവ് ലഭിച്ചിട്ടില്ലെന്ന കാരണം പറയുന്നത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും പെൺകുട്ടി താമസിക്കുന്ന പ്രദേശത്ത് പോകരുതെന്നുമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം
പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തലശേരി പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ചുമത്തിയിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കേസില്‍ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ചയാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇടയാക്കിയതെന്നുമാണ് വിമർശനം.
അതേസമയം, പീഡന കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയത് സി.പി.എം – ബി.ജെ.പി ഒത്തുകളി മൂലമാണെന്ന് കണ്ണൂർ ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു.