കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല പി. കെ കുഞ്ഞാലിക്കുട്ടിക്ക്: മുസ്ലീം ലീഗ്

Jaihind News Bureau
Sunday, September 6, 2020

 

മലപ്പുറം: വരുന്ന തെരഞ്ഞടുപ്പുകളിൽ സംസ്ഥാന തലത്തിൽ മുസ്ലീം ലീഗിനെ നയിക്കാനുള്ള ചുമതലകൾ പി. കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പികെ കുഞ്ഞാലികുട്ടി എംപിയും പറഞ്ഞു. മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. കേരള കോൺഗ്രസിലെ പിളർപ്പ് യുഡിഎഫിനെ ബാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വരുന്ന തെരഞ്ഞടുപ്പുകളെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി മലപ്പുറത്ത് ലീഗ് ഹൗസിൽ യോഗം ചേർന്നത്.