പി ജയരാജന് അധിക സുരക്ഷ ; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ നിർദേശം

Jaihind Webdesk
Thursday, April 22, 2021

P-Jayarajan

കണ്ണൂർ : സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്അധിക സുരക്ഷ ഒരുക്കാന്‍ നിർദേശം. ഇന്‍റലിജൻസിന്‍റെയും സ്‌പെഷൽ ബ്രാഞ്ചിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനം. ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.

ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകരിൽനിന്ന് ജയരാജന് വധഭീഷണി ഉണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്.