കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക പാക്കേജ് അപര്യാപ്തവും നിരാശജനകവുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം

സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തവും നിരാശജനകവുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം. സാമ്പത്തിക പാക്കേജ് ആഴത്തിൽ പരിശോധിക്കുമ്പോൾ നിലവിലെ ജിഡിപിയുടെ 0.91 ശതമാനമെ വരുന്നുള്ളു. നിരവധി വിഭാഗങ്ങളെ ആവശ്യമായ രീതിയിൽ പരിഗണിച്ചിട്ടില്ല. സർക്കാർ സ്വന്തം അഭിപ്രായങ്ങൾ മാത്രം പരിഗണിച്ച് മുന്നോട്ട് പോകുകയാണ്. സാമ്പത്തിക പാക്കേജ് സർക്കാർ പുനഃപരിശോധിക്കണം എന്നും പി ചിദംബരം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ നിലവിലെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് രാജ്യത്തെ ഒരു വലിയ വിഭാഗത്തെ പരിഗണിക്കാതെയാണെന്നും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. പാർലിമെന്‍റിനെ നോക്കുകുത്തി ആക്കി സ്വന്തം താൽപര്യങ്ങൾ പരിഗണിച്ചുള്ള മുന്നോട്ട് പോകാണ് നിലവിൽ നടക്കുന്നത്. നിലവിലെ പ്രഖ്യാപനങ്ങൾ പരിശോധിക്കുക ആണെങ്കിൽ ജി ഡി പി യുടെ 1 ശതമാനം പോലും വരുന്നില്ല.

നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 10 ലക്ഷം കോടി രൂപയുടെ പുതുക്കിയ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും പി ചിദംബരം ആവശ്യപ്പെട്ടു.

Comments (0)
Add Comment