കുമളിയിൽ കോൺഗ്രസ് നേതാവ് പി. എ. ജോസഫിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ യോഗം നടത്തി

Jaihind Webdesk
Friday, June 7, 2024

 

ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി പ്ലാൻ്റേഷൻ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച പി. എ. ജോസഫിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ ഇടുക്കി കുമളിയിൽ അനുസ്മരണ യോഗം നടത്തി. ഇടുക്കിയിലെ തോട്ടംമേഖലകളിലെ തൊഴിലാളികൾക്കിടയിൽ ശക്തമായ പ്രവർത്തനത്തിലൂടെ പാർട്ടിയെയും യൂണിയനെയും ഒറ്റക്കെട്ടായി കൊണ്ടുപോയ നേതാവാണ് പി.എ. ജോസഫെന്നും അദ്ദേഹത്തിന്‍റെ വേർപാട് കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കുമളി ബസ്റ്റാന്‍റ് മൈതാനിയിൽ നടന്ന അനുസ്മരണ യോഗത്തിൽ ‘ഐഎൻടിയുസി യുടെയും കോൺഗ്രസിന്‍റെയും നേതാക്കളായ ‘ഷാഹുൽ ഹമീദ്, റ്റി. എം. ഉമ്മർ, റോബിൻ കാരക്കാട്ട് ‘പ്രസാദ് മാണി ‘, എം. എം. വർഗീസ്, ബിജു ദാനിയേൽ’ പി.പി. റഹീം തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.