പദവിക്ക് നിരക്കാത്ത പക്ഷപാതം, നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളി ; മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ

Jaihind News Bureau
Tuesday, December 29, 2020

 

തിരുവനന്തപുരം : സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ. സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. കേരള പര്യടന പരിപാടിക്കിടെ മലപ്പുറത്ത് നടത്തിയ പരാമർശത്തെക്കുറിച്ചാണ് സഭയുടെ പ്രതികരണം.

പദവിക്ക് നിരക്കാത്ത പക്ഷപാതമാണ് മുഖ്യമന്ത്രി കാണിക്കുന്നത്.   ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണ്. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത വാർത്താക്കുറിപ്പില്‍ പറഞ്ഞു.