ന്യൂഡല്‍ഹി: വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക്, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്ന സർക്കാരിന്‍റെ നടപടി, അഗ്നിപഥ്, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തിവെച്ചു. ലോക്സഭ രണ്ട് മണി വരെ നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.