സ്പ്രിങ്ക്‌ളർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് തെളിഞ്ഞു : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, May 21, 2020

സ്പ്രിങ്ക്‌ളർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് തെളിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര പിടിവാശി. സ്പ്രിങ്ക്‌ളർ വൻ അഴിമതി തന്നെയാണ്. ആർക്ക് വേണ്ടിയാണ് ഈ വിവാദ കമ്പനിയുമായുള്ള ബന്ധം തുടരുന്നതെന്ന് ചോദിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി നൽകണമെന്നും പറഞ്ഞു.

എസ്എസ്എൽ, പ്ലസ്ടൂ പരീക്ഷാ നടത്തിപ്പിൽ വിദ്യാർഥികളുടെ സുരക്ഷ സർക്കാർ ഉറപ്പ് വരുത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സമൂഹ വ്യാപനത്തിന്‍റെ സാധ്യത നിലനിൽക്കുമ്പോഴാണ് പരീക്ഷ നടത്തിപ്പുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ആരോഗ്യ വിദഗ്ദർ പറഞ്ഞിട്ടും മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.