ഒളിമ്പ്യന്‍ ശ്രീജേഷിന്‍റെ വസതിയിലെത്തി ഓണാശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, August 21, 2021

കൊച്ചി : തിരുവോണ ദിനത്തില്‍ ഒളിമ്പ്യന്‍ ശ്രീജേഷിന്‍റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീജേഷിനും കുടുംബത്തിനും അദ്ദേഹം ഓണാശംസകള്‍ നേർന്നു. മധുരം നൽകിയാണ് ശ്രീജേഷിൻ്റെ കുടുംബം പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.

നിയമസഭാ സമ്മേളനവും  ശ്രീജേഷിൻ്റെ സ്വീകരണ തിരക്കുകളും കാരണം പ്രതിപക്ഷ നേതാവിന് നേരിട്ടെത്തി ആശംസകൾ നേരാൻ സാധിച്ചിരുന്നില്ല. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും പാരീസ് ഒളിമ്പിക്സിലും ഹോക്കിയിൽ ഇന്ത്യക്ക് മികച്ച വിജയം നേടാൻ ശ്രീജേഷുൾപ്പെടുന്ന ടീമിന് സാധിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് ആശംസിച്ചു.