ഗവർണറുടെ ചായ സത്ക്കാരം ബഹിഷ്കരിച്ച് പ്രതിപക്ഷം ; നിലപാട്

Jaihind News Bureau
Monday, January 27, 2020

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകളോടുള്ള എതിർപ്പ് കൂടുതല്‍ വ്യക്തമാക്കി പ്രതിപക്ഷം. റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സത്ക്കാരം പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹിഷ്കരിച്ചു.

പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്തില്ല. അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിലുള്‍പ്പെടെ ഗവർണറോടുള്ള സമീപനത്തില്‍ എല്‍.ഡി.എഫ് സർക്കാരിന് ഇരട്ട നിലപാടാണെന്ന ആക്ഷേപം ശക്തമാണ്.