ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം.
സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണർക്കെതിരെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി എത്തി. ഗവർണർ പ്രധാനകവാടത്തിലൂടെ കടന്ന് വന്നപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഗവർണറെ തിരിച്ചുവിളിക്കുക ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു. ഗവർണർക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മന്ത്രി എ.കെ. ബാലനും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാർഡിന്‍റെ സഹായത്തോടെ വലിച്ചിഴച്ച് മാറ്റി. പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പ്രതിപക്ഷം ഇപ്പോള്‍ നിയമസഭയ്ക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്.
https://www.facebook.com/JaihindNewsChannel/videos/304839340474494/