സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം ; സ്പീക്കർ ചെയർ ഒഴിയണമെന്ന് രമേശ് ചെന്നിത്തല ; സഭയില്‍ പ്രതിഷേധ ബാനർ | LIVE

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അവതരാണാനുമതി നല്‍കി. അന്തരിച്ചവർക്കുള്ള അനുശോചനം രേഖപ്പെടുത്തിയാണ് സഭാ സമ്മേളനത്തിന് തുടക്കമായത്. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി.

അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി.ഡി സതീശന് അനുമതി നൽകി. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയം പരി​ഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഭാ സമ്മേളനത്തിന് സമൻസ് അയച്ചത് പത്തു ദിവസം മുൻപ് മാത്രമാണ്. 15 ദിവസം മുമ്പ് സമൻസ് അയക്കണം എന്ന ചട്ടം പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയത് എന്ന് നോട്ടീസ് നൽകിയ എം ഉമ്മർ പറഞ്ഞു. ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ ആകൂ എന്ന് സ്പീക്കർ മറുപടി നൽകി. സ്പീക്കറെ നീക്കണം എന്ന പ്രമേയത്തെ ചൊല്ലി സഭയിൽ വാദ പ്രതിവാദം ഉണ്ടായി. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് എ.കെ ബാലൻ അഭിപ്രായപ്പെട്ടു. വിമർശനം ഉന്നയിക്കാൻ തടസം ഇല്ലെന്ന് സ്പീക്കർ പറഞ്ഞു.

ധനബില്ല് ചർച്ചയില്ലാതെ അവതരിപ്പിച്ച് പാസാക്കും. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് 5 മണിക്കൂറാണ് നിശ്ചയിച്ചതെങ്കിലും നീണ്ടുപോകാം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഉൾപ്പെട്ട മറ്റു മന്ത്രിമാരും മറുപടി നൽകും. അനാരോഗ്യം മൂലം വി.എസ് അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല.

Watch Niyama Sabha LIVE :

https://www.facebook.com/JaihindNewsChannel/videos/989534151519357

Comments (0)
Add Comment