പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ 11 മണിക്ക് പാര്‍ലമെന്റില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം. യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരുള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാര്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കും.
കൂടുതല്‍ നടപടി ക്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച കൂടുതല്‍ വീശദീകരണവും വിശകലനവും മറ്റ് കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനും ഇപ്പോഴത്തെ സാഹചര്യം ബോധിപ്പിക്കുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്. പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നും പ്രകോപനങ്ങളും ഷെല്ലാക്രമണങ്ങളും ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു.