എന്‍.എസ്.എസിനെ അപമാനിക്കുന്നത് വര്‍ഗ്ഗീയ മതിലിന് ആളെക്കൂട്ടാന്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നത് വര്‍ഗ്ഗീയ മതില്‍ കെട്ടിപ്പൊക്കാന്‍ വേണ്ടിമാത്രമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. വര്‍ഗ്ഗീയ മതിലിന് ആളെക്കൂട്ടാനുള്ള രാഷ്ട്രീയക്കളിയാണിത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിന് പകരം എന്‍.എസ്.എസിനെപ്പോലുള്ള സംഘടനകളെയും അതിന്റെ നേതൃത്വത്തെയും അവഹേളിക്കുകയാണ് ചെയ്യുന്നത്.

മന്നത്ത് പത്മനാഭന്‍ നവോത്ഥാന മുന്നേറ്റത്തിനും കേരള സമൂഹത്തിനും നല്‍കിയ വലിയ സംഭാവനകള്‍ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. നിരവധി മറ്റ് സാമൂഹിക സംഘടനകളെയും ജനവിഭാഗങ്ങളെയും മാറ്റി നിര്‍ത്തി സി.പി.എം കേരളത്തെ പിളര്‍ക്കാനാണ് നോക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ജനങ്ങളെ വിഭജിച്ചുകൊണ്ട് ബി.ജെ.പി നടത്തുന്ന അതേ രാഷ്ട്രീയമാണ് സി.പി.എമ്മും പയറ്റുന്നത്. ബി.ജെ.പി അയോധ്യയെും പശുവിനെയും കരുവാക്കുമ്പോള്‍ സി.പി.എം ശബരിമലയെയും വര്‍ഗ്ഗീയ മതിലിനെയുമൊക്കെയാണ് അതിനായി ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ നിരവധി സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ മതിലില്‍ നിന്ന് പിന്‍മാറി. വര്‍ഗ്ഗീയ മതില്‍ കേരളത്തിന് അപമാനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Comments (0)
Add Comment