നിയമസഭാ ജീവിതത്തിൽ 50 വർഷം തികച്ച ഉമ്മൻചാണ്ടിയ്ക്ക് ആദരം

Jaihind News Bureau
Wednesday, September 30, 2020

കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒപ്പമുണ്ട് കൂടൊരുക്കാൻ’ എന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താക്കോൽദാനം നിർവ്വഹിച്ചു. നിയമസഭാ ജീവിതത്തിൽ 50 വർഷം തികച്ച ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിച്ചു.

ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന വാചകം അന്വർത്ഥമാകുന്ന പ്രവർത്തനമാണ് കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്നത്. സ്വന്തമായി ഒരു ഭവനമെന്ന നാസിമിന്‍റെയും കുടുംബത്തിന്‍റേയും ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി നൽകിയിരിക്കുകയാണ് ഈ സമിതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താക്കോൽദാനം നിർവ്വഹിച്ചു.

നിയമസഭാ ജീവിതത്തിൽ 50 വർഷം തികച്ച ഉമ്മൻചാണ്ടിയെ 50 പനിനീർ പൂക്കൾ നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തിയ ചടങ്ങിൽ ഉമ്മൻചാണ്ടിയെ ആദരിച്ചു.

മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ, കെപിസിസി സെക്രട്ടറി എം.എ ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.