മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തില്‍ നിന്നുള്ള നൂറ് നവോദയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉടനടി തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന പദ്ധതി പ്രകാരം സംസ്ഥാനത്തെ നവോദയ സ്കൂളുകളില്‍ പഠിക്കുന്ന 30 ശതമാനം കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷത്തെ പഠനത്തിന് അയച്ചിരിക്കുകയാണ്. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലെ കുട്ടികളാണ് ഈ പദ്ധതി പ്രകാരം പഠിക്കാന്‍ പോയത്. ക്ലാസ് തീര്‍ന്നതിനെ തുടര്‍ന്ന് 8 ജില്ലകളിലെ കുട്ടികള്‍ മടങ്ങിയെത്തിയെങ്കിലും ബാക്കി 5 ജില്ലകളിലെ കുട്ടികള്‍ക്ക് മടങ്ങാനാകുന്നില്ല.
കൊല്ലം ജില്ലയിലെ 18 കുട്ടികള്‍ മധ്യപ്രദേശിലെ ബെറ്റാല്‍, ആലപ്പുഴയിലെ 19 പേര് യുപിയിലെ അമേത്തി, എറണാകുളം ജില്ലയിലെ 19 പേര് യുപിയിലെ വല്യ, വയനാട്ടിലെ 21 പേര് ഉത്തരഖാണ്ഡിലെ നൈനിറ്റാല്‍, തിരുവനന്തപുരത്തെ 23 പേര് ഹരിയാനയിലെ കര്‍ണല്‍ എിവിടങ്ങളിലാണ് കുടുങ്ങിക്കിടക്കുന്നത്.
അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ എത്രയും വേഗം കേരളത്തില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണണെ് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.