മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ജയം; വിഎസ് 10 ലക്ഷം നല്‍കണമെന്ന് കോടതി

തിരുവനന്തപുരം:  സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരായ ഹര്‍ജിയിലാണ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ വി.എസ് നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് നൽകണം.

2013 ല്‍ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിഎസിന്‍റെ വിവാദ പരാമർശം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന  പരാമർശത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Comments (0)
Add Comment