അനു സർക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷി ; വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Monday, September 14, 2020

തിരുവനന്തപുരം : സർക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അനുവിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും സഹോദരന് സർക്കാർ ജോലിയും നൽകണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വീടിന് മുന്നിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ , എം വിൻസന്‍റ് എം.എൽ.എ തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.