തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഇടത് നയമെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Thursday, November 26, 2020

തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് യുഡിഎഫിന്‍റെ നിലവിലെ അജണ്ടയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മറ്റ്
പരാതികൾ അതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കാത്ത കേസുകൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽഡിഎഫ് സർക്കാർ പൊടി തട്ടിയെടുക്കുകയാണെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ ആരെങ്കിലും മനപൂർവ്വം തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഇടത് നയമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഫണ്ട് ഓരോ വർഷവും സർക്കാർ വെട്ടി കുറയ്ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന നടപടികൾക്കെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.