ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : യുഡിഎഫില്‍ ധാരാണാപിശകില്ല ; എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകും : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, July 18, 2021

കോട്ടയം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ ധാരാണാപിശകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ ചര്‍ച്ചചെയ്ത് വ്യക്തമായ തീരുമാനം കൈക്കൊള്ളും. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഏകാഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. വിഷയത്തില്‍ എല്ലാ മതങ്ങളേയും പൂര്‍ണമായി വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം നയംപ്രഖ്യാപിക്കാന്‍. ഫോർമുല നിശ്ചയിക്കാന്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃയോഗം ചേരും. തീരുമാനം ഐകകണ്ഠേന കൈക്കൊള്ളും.

യുഡിഎഫിന്‍റെ അഭിപ്രായം രണ്ടു ദിവസത്തിനകം സർക്കാരിനെ അറിയിക്കും. സർക്കാർ നയത്തിനെതിരെ ചെറിയ പരാതികളുണ്ട്. അത് അവരെ അറിയിക്കും. സർക്കാർ നയത്തിൽ മാറ്റം വേണം. തർക്കത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.