തിരുവനന്തപുരം ജില്ലയിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സജീവം; കോളേജ് വിദ്യാർത്ഥികൾ മുതൽ മോഡലുകളെ വരെ സംഘത്തിൽ; ഇടപാടുകാരെ വല വീശി പിടിക്കാൻ ഓൺലൈൻ സൈറ്റ്

Jaihind News Bureau
Saturday, January 25, 2020

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ സജീവം. കോളേജ് വിദ്യാർത്ഥികൾ മുതൽ മോഡലുകളെ വരെ ഇത്തരം സംഘങ്ങൾ ഈപാടുകാർക്ക് വാഗ്ദാനം ചെയ്യുന്നു. ലൊക്കാൻറ്റോ എന്ന ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റിൽ പരസ്യങ്ങൾ നൽകിയാണ് ഇടപാടുകാരെ വലവീശി പിടിക്കുന്നത്.

വിവര സാങ്കേതിക വിദ്യ പടർന്നു പന്തലിക്കുമ്പോൾ ആ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പെൺവാണിഭ സംഘങ്ങൾ തലസ്ഥാനം നഗരി കയ്യടക്കുകയാണ്. രാജ്യാന്തര തലത്തിലുള്ള ഓൺലൈൻ സൈറ്റ് കൾ ആണ് ഇവർ മീഡിയം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിൽ പ്രധാനമായും ലൊക്കാന്‍റോ എന്ന ക്ലാസിഫൈഡ് സൈറ്റ് ആണ് മാംസക്കച്ചവടത്തിന്റെ പ്രധാന ഇടം. വിവിധ പ്രായത്തിലുള്ള പെൺകുട്ടികളെ ഇവർ വാഗ്ദാനം ചെയ്യുന്നു. കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, തുടങ്ങി മോഡലുകൾ ഉൾപ്പെടെ ഈ കണ്ണിയിൽ ഉൾപ്പെടുന്നുവെന്നത് ആശ്ചര്യകരമാണ്. തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം, കണ്ണേറ്റുമുക്ക്, അമ്പലമുക്ക്, പട്ടം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ഈ സംഘങ്ങൾ വലിയ തോതിൽ പ്രവർത്തിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കോവളം പെൺവാണിഭത്തിന്റെ കേന്ദ്രം എന്ന് തന്നെ പറയേണ്ടി വരുന്നു. മസ്സാജ് സെന്‍ററുകളുടെ മറവിലാണ് ഇവരുടെ പ്രവർത്തനം.

വീടുകൾ, ഹോട്ടൽ, ലോഡ്ജ്, ഹോം സ്റ്റേ എന്നിങ്ങനെ പഴുതടച്ച സുരക്ഷ യും ഇവർ വാഗ്ദാനം ചെയുന്നുണ്ട്. പ്രായം കുറഞ്ഞവർ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്നായിരുന്നു മറുപടി എങ്കിലും തുക അധികം തരാം എന്ന് പറഞ്ഞപ്പോൾ അതിലും മാറ്റം. സ്ത്രീകളും ഇത്തരം ഏജന്‍റുമാരായി പ്രവർത്തിക്കുന്നുണ്ട്.

ഇടപാടുകാർ ബന്ധപ്പെടുന്നതനുസരിച്ച് സ്ഥലം പണം ഇടപാടുകൾ ഉറപ്പിക്കുകയും സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയു ചെയ്യുന്നു. ഇങ്ങനെ ഉള്ള ഓൺലൈൻ സൈറ്റ് കൾ ഇത്തരം സംഘങ്ങൾക്ക് ഉപകാരപ്രദമാണ്. രാജ്യാന്തര സൈറ്റുകൾ ആയതിനാൽ തന്നെ ഇവ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകൾ ഏറെയാണ്. നിരപരാധികളായ ഒട്ടനവധി പെൺകുട്ടികൾ ഇത്തരം സംഘങ്ങളുടെ കെണിയിൽ പെടുന്നുണ്ട്. മാതാപിതാക്കളുടെ ജാഗ്രത വളരെയധികം ആവശ്യമാണ്. ഒരു വശത്തു സ്ത്രീ സുരക്ഷ ശാക്തീകരണം എന്നിവയെകുറിച്ചൊക്കെ സംസാരിക്കുന്നു എന്നാൽ മറുവശത്തു കാണാതെ പോകുന്ന ഇത്തരം യാഥാർഥ്യങ്ങൾ മറ നീക്കി പുറത്തു വരേണ്ടത് ആവശ്യമാണ്. പോലീസ് ന്റെയും ഭരണകൂടത്തിന്‍റെയും കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് മാത്രമേ ഇത്തരം ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ തുരത്താൻ സാധിക്കുകയുള്ളു. പെൺകുട്ടികളെ രക്ഷിക്കാൻ സാധിക്കുകയുള്ളു ഭരണകൂടം കണ്ണ് തുറന്നെ മതിയാകൂ.

https://youtu.be/IrGEcplayiI