വാക്സിനെടുക്കാന്‍ ഇനി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം

Jaihind Webdesk
Tuesday, June 15, 2021

ന്യൂഡൽഹി : കൊവിഡ് വാക്സിനെടുക്കാൻ കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സർക്കാർ. പുതിയ നിര്‍ദേശപ്രകാരം 18 വയസിനു മുകളിലുള്ള ആർക്കും ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യാം. ഓൺലൈനിൽ റജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ വാക്സിനേഷന്‍ പ്രക്രയ മന്ദഗതിയിലാണ് ഇപ്പോഴുമുള്ളത്. നിലവിൽ ആകെ ജനസംഖ്യയുടെ 3.3 ശതമാനം പേർക്ക് മാത്രമേ  രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടിള്ളൂ.