തിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേവിക ഈ നടപടിയുടെ രക്തസാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കങ്ങളില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ഡി.പി.ഐ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.