തിരുവനന്തപുരത്ത് ഡോക്ടര്‍ക്കു കൂടി സിക ; കേരളത്തില്‍ 22 പേർക്ക് രോഗം

Jaihind Webdesk
Tuesday, July 13, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത്  സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക്  സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ്  ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും  ശാസ്തമംഗലം സ്വദേശിനിക്കും  സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.