നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബ് പൊട്ടിവീണ് ഒരാള്‍ മരിച്ചു

Jaihind News Bureau
Wednesday, September 18, 2019

വയനാട് അമ്പലവയല്‍ അമ്പുകുത്തി 19-ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബ് പൊട്ടിവീണ് ഒരാള്‍ മരിച്ചു. മരിച്ചത് പുല്‍പ്പള്ളി ഇരുളം സ്വദേശി ഞാറക്കോടന്‍ അഷറഫ്. സ്ഥലമുടമ ഉൾപ്പടെ മൂന്ന് പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഫയർഫോഴ് സും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നേതൃത്വം നൽകിയത്.