ന്യൂസിലാൻഡ് വെടിവെയ്പ്പിൽ മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും; കാണാതായവരിൽ ഒരു മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാര്‍

Jaihind Webdesk
Saturday, March 16, 2019

ന്യൂസിലാൻഡ് വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ മരിച്ചെന്ന് സ്ഥിരീകരണം. ആറ് ഇന്ത്യക്കാരെ കാണാതായി. ഒരു മലയാളിയും ഉണ്ടെന്ന് സൂചന. മുഖ്യപ്രതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശമന്ത്രാലയം വ്യക്തമാക്കുന്നു.

9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവരിൽ കാണാതായ ആറ് പേരുടെ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. കാണാതായവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള അൻസി കരിപ്പാക്കുളം ആലിബാബ (25) എന്ന യുവതിയെയാണ് കാണാതായത്. റെഡ് ക്രോസ് നൽകുന്ന വിവരങ്ങൾ പ്രകാരം അൻസിയടക്കം 8 ഇന്ത്യക്കാരെ കാണാൻ ഇല്ല.

ന്യൂസിലാൻഡിൽ സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷനുമായി 021803899, 021850033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇന്നലെയാണ് ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 49 പേർ മരിച്ചത്.