അഞ്ചുതെങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി റാഫേൽ അടിമ (75) ആണ് മരിച്ചത്.  ഏഴു പേർ പോയ ബോട്ട് ആണ് മാമ്പള്ളി തീരത്ത് നിന്നും അല്‍പം അകലെ ശക്തമായ തിരയിൽപെട്ടു മറിഞ്ഞത്. സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.

boat capsize
Comments (0)
Add Comment