ഒമിക്രോണ്‍ ലക്ഷണം: കോഴിക്കോട് രോഗിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

Jaihind Webdesk
Friday, December 3, 2021

 

കോഴിക്കോട് : ഒമിക്രോൺ ലക്ഷണത്തെ തുടർന്ന് കോഴിക്കോട് രോഗിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് മെഡിക്കൽ ഓഫീസര്‍ ഡോ. ഉമർ ഫാറൂഖ്. യുകെയിൽ നിന്ന് എത്തിയ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും മറ്റ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.